'അതു നിങ്ങള്‍ കൊണ്ടു നടക്ക്'; പുനസ്സംഘടനയില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

മന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍

പിണറായി വിജയന്‍ ഡല്‍ഹിയില്‍/ടിവി ദൃശ്യം
Last Updated :20 January 2024, 9:25 am IST

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. 'അതു നിങ്ങള്‍ കൊണ്ടു നടക്ക്' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തിനെത്തിയപ്പോഴാണ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയില്‍നിന്നു പ്രതികരണം ആരാഞ്ഞത്. 

മന്ത്രിസഭ പുനസ്സംഘടന മുന്‍ധാരണ അനുസരിച്ച് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ചതിനുസരിച്ച് ആളുകള്‍ മന്ത്രിസഭയില്‍ എത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

മന്ത്രിസഭ പുനസ്സംഘടനയെക്കുറിച്ചുള്ള കെ മുരളീധരന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ; കെ മുരളീധരന്റെ പരിഹാസങ്ങള്‍ അദ്ദേഹം സ്വയം തന്നെ വിലയിരുത്തിയാല്‍ മതി. സോളാര്‍ കേസില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തതാണ്. ഇനി ഡല്‍ഹിയില്‍ വന്ന് ആവര്‍ത്തിക്കേണ്ടതില്ല. നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് അനുകൂലവും പ്രതികൂലവും ആയിട്ടില്ല. സോളാര്‍ കേസിന്റെ തുടക്കത്തിലും ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now