'അമ്മാതിരി കമന്റൊന്നും വേണ്ട'; നന്ദി പറഞ്ഞ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിക്കിടെയായിരുന്നു സംഭവം

മുഖ്യമന്ത്രി പിണറായി വിജയന്‍Source by : ഫെയ്സ്ബുക്ക് ചിത്രം
Last Updated :6 March 2024, 12:21 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിക്കിടെയായിരുന്നു സംഭവം. വളരെ നല്ല ഉദ്ഘാടന പ്രസംഗം കാഴ്ചവെച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

'അമ്മാതിരി കമന്റൊന്നും വേണ്ട. നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ ആളെ വിളിച്ചാല്‍ മതി'യെന്ന് മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. എല്ലാവരും കാലത്തു തന്നെ എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്നതാണ് എന്നു പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനു പിന്നാലെയാണ് അവതാരക പ്രസംഗത്തിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് അടക്കമുള്ള വിഷയങ്ങളാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. നേരത്തെ സാംസ്‌കാരിക മുഖാമുഖം പരിപാടിക്കിടെ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയോട് മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now