
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി; ശമ്പളച്ചെലവ് 79.73 ലക്ഷം
12 അംഗ സംഘത്തിന്റെ കരാർ ഒരുവർഷത്തേക്കുകൂടിയാണ് നീട്ടിയിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമൂഹികമാധ്യമ പ്രചാരണ സംഘത്തിന്റെ കരാർ നീട്ടി. 12 അംഗ സംഘത്തിന്റെ കരാർ ഒരുവർഷത്തേക്കുകൂടിയാണ് നീട്ടിയിരിക്കുന്നത്. 79.73 ലക്ഷം രൂപയാണ് ഇവരുടെ ഒരുവർഷത്തെ ശമ്പള ചിലവ്.
75,000 രൂപയാണ് ടീം ലീഡറുടെ ശമ്പളം. കണ്ടന്റ് മാനേജർക്ക് 70,000 രൂപയും സീനിയർ വെബ് അഡ്മിനിസ്‌ട്രേറ്റർ, സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവർക്ക് 65,000രൂപ വീതവും ശമ്പളമുണ്ട്. ഡെലിവറി മാനേജർക്ക് 53,200 രൂപയും റിസർച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പർ, കണ്ടന്റ് അഗ്രഗ്രേറ്റർ എന്നീ പോസ്റ്റുകളിലുള്ളവർക്ക് 53,000 രൂപയുമാണ് ശമ്പളം. ഡേറ്റ റിപ്പോസിറ്ററി മാനേജരായി ണ്ടുപേരാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് 45,000 രൂപ വീതമാണ് ശമ്പളം. കംപ്യൂട്ടർ അസിസ്റ്റന്റിന് 22,290 രൂപയാണ് ശമ്പളം. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമസംഘത്തെ നിയമിക്കാൻ തുടങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി



