
ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
നടപടി നേരിട്ട് സെക്രട്ടറി സ്ഥാനത്തു നിന്നു ഒഴിവാക്കപ്പെട്ട എപി ജയൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാർ എംഎൽഎയെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ച് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ചിറ്റയത്തെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായമെന്ന നിലയിലാണ് ചിറ്റയം സെക്രട്ടറി സ്ഥാനത്തെത്തിയത്.
നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു ഒഴിവാക്കപ്പെട്ട എപി ജയൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി. 45 അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
ഭാരിച്ച ഉത്തരവാദിത്വമാണ് പാർട്ടി എൽപ്പിച്ചിരിക്കുന്നത്. കൃത്യമായി കാര്യങ്ങൾ നിറവേറ്റും. ജില്ലയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ചിറ്റയം പുതിയ സ്ഥാനത്തെക്കുറിച്ച് പ്രതികരിച്ചു.
ജില്ലയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പ് കാര്യമാക്കാതെയാണ് ജയനെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയിലാണ് അദ്ദേഹം കമ്മിറ്റിയിൽ തിരിച്ചെത്തിയത്. പാർട്ടി നടപടിയെടുത്തപ്പോൾ ഏറെ വിഷമിച്ചെന്നും തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ജയൻ വ്യക്തമാക്കി.
News Now
കോര്പ്പറേഷന് ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന് അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

'നെഞ്ചിൽ ഇടിത്തീ വീണപോലെ, അങ്ങയെ ഞങ്ങൾ വല്ലാതെ മിസ് ചെയ്യും'; നാനാ പടേക്കറിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാ ലോകം

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

Summary
Chittayam Gopakumar was appointed as the secretary by consensus in a district where divisiveness was at its peak. AP Jayan, who was removed from the post of district secretary, returned to the district committee.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


