
സർക്കാരും ഗവർണറും തമ്മിൽ ഒത്തുതീർപ്പ്; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
ഒപ്പുവെച്ചത് ഗവർണറുടെ ഡെപ്യൂട്ടി സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറിയും

ന്യൂഡൽഹി: സംസ്ഥാനത്തെ സർവ്വകലാശാല വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ നീണ്ടുനിന്ന നിയമപോരാട്ടത്തിന് വിരാമം. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും, കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരും. വൈസ് ചാൻസലർ നിയമന തർക്കത്തിൽ സർക്കാരും ഗവർണറും സമവായത്തിലെത്തിയതിനെ തുടർന്ന് സുപ്രീം കോടതി കേസ് തീർപ്പാക്കി.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ മാധ്യസ്ഥതയിലാണ് മാസങ്ങളായി തുടർന്ന തർക്കത്തിന് പരിഹാരം കണ്ടത്. ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി പി. അശ്വതിയും, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി എസ്. സുനിൽ കുമാറുമാണ് ഒത്തുതീർപ്പ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
Government Governor Deed as submitted in SC - SC Portal
സിസ തോമസും സജി ഗോപിനാഥും വൈസ് ചാൻസലർമാരായി തുടരുമെന്നതിന് പുറമെ സർവകലാശാല നിയമനങ്ങളിൽ യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി ഭേദഗതി ചെയ്യണമെന്ന നിർദേശവും ധാരണാപത്രത്തിലുണ്ട്. കേസിൽ ഉന്നയിച്ച നിയമപരമായ പ്രശ്‌നങ്ങളും വാദങ്ങളും തുടരുമെന്നതാണ് മറ്റൊരു വ്യവസ്ഥ. വ്യവസ്ഥകൾ അംഗീകരിക്കുന്നതായി ചാൻസലറും സർക്കാരും കോടതിയെ അറിയിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് മാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവർ അടങ്ങിയ ബെഞ്ച് ചാൻസലർ നൽകിയ ഹർജി തീർപ്പാക്കിയത്. വൈസ് ചാൻസലർ നിയമനത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ കോടതിയെ സമീപിച്ചിരുന്നത്.
WHAT TO READ NEXT

കുത്തനെ ഉയര്‍ന്ന് സവാള വില; 80 രൂപയിലെത്തി, നൂറ് തൊടുമോ?, ആശങ്ക
നേരത്തെ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ കമ്മീഷൻ തയ്യാറാക്കി സമർപ്പിച്ച പാനലിൽ നിന്നാണ് ഡോ. സിസ തോമസിനെയും ഡോ. സജി ഗോപിനാഥിനെയും വിസിമാരായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയിരുന്നത്. അന്ന് അധികാരത്തിലിരുന്ന പിണറായി വിജയൻ സർക്കാരും ചാൻസലറും തമ്മിൽ സമവായത്തിലെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
എന്നാൽ നിയമനത്തിൽ തീരുമാനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പൂർണ്ണമായി അവസാനിപ്പിച്ചിരുന്നില്ല. തുടർന്നാണ് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചകളിലൂടെ അന്തിമ ധാരണാപത്രം തയ്യാറാക്കുകയും സുപ്രീം കോടതി ഹർജി തീർപ്പാക്കുകയും ചെയ്തത്
The protracted legal dispute between the Kerala Government and Governor (Chancellor) over Vice-Chancellor appointments has reached an amicable resolution, with Dr. Cisa Thomas and Dr. Saji Gopinath set to continue as Vice-Chancellors of APJ Abdul Kalam Technological University (KTU) and Kerala Digital University respectively
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


'ടൊവിയും ഞാനും കസിന്‍സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; അടുപ്പത്തെക്കുറിച്ച് നിവിന്‍ പോളി

'ഇത് നരനായാട്ട്': കാൻസർ മരുന്നുകൾക്ക് ആശുപത്രികൾ പത്തിരട്ടി വില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി



