
തൃശൂരില്‍ ബാറില്‍ സംഘര്‍ഷം, യുവാവിന്റെ തല അടിച്ചുതകര്‍ത്തു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍- വിഡിയോ
പെരുമ്പിലാവ് ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് ഗുരുതര പരിക്ക്

തൃശൂര്‍: പെരുമ്പിലാവ് ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ തല അടിച്ചുതകര്‍ത്തു. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മര്‍ദ്ദനമേറ്റത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കെആര്‍ ബാറില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാര്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. യുവാവിനെ ബാറിന് പുറത്താക്കി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
à´¤àµà´¶àµà´°à´¿à´²àµâ ബാറിലàµâ à´¸à´à´à´°àµâà´·à´, à´¯àµà´µà´¾à´µà´¿à´¨àµà´±àµ തല à´à´à´¿à´àµà´àµà´¤à´à´°àµâà´¤àµà´¤àµ pic.twitter.com/0kkqMULqgT
— Samakalika Malayalam (@samakalikam) February 17, 2025
ബാര്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ബാര്‍ ജീവനക്കാരെ ഇയാള്‍ ആദ്യം ആക്രമിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ജീവനക്കാരും സെക്യൂരിറ്റിയും ഇയാളെ അടിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരാവസ്ഥയിലായ യുവാവ് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പൊലീസ് ബാര്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്



