
C-DIT: പത്താം ക്ലാസ് യോഗ്യതയുണ്ടോ?, പാക്കിങ് അസിസ്റ്റന്റ് മുതൽ ഇലക്ട്രീഷൻ വരെ; 29 ഒഴിവുകൾ
പാക്കിങ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ്, ഇലക്ട്രീഷൻ, ഇലക്ട്രീക്കൽ സൂപ്പർവൈസർ തസ്തികകളിൽ ആണ് ഒഴിവുകൾ. ആകെ 29 ഒഴിവുകളുണ്ട്.

സി-ഡിറ്റിലെ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പാക്കിങ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ്, ഇലക്ട്രീഷൻ, ഇലക്ട്രീക്കൽ സൂപ്പർവൈസർ തസ്തികകളിൽ ആണ് ഒഴിവുകൾ. ആകെ 29 ഒഴിവുകളുണ്ട്. പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
പാക്കിങ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ്
സി-ഡിറ്റിന്റെ തിരുവല്ലം ക്യാംപസിലെ ഹോളോഗ്രാം പ്രൊഡക്ഷൻ യൂണിറ്റിൽ പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ് തസ്തികയിൽ 24 പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും പ്രിന്റിംഗ് യൂണിറ്റിൽ പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
50 വയസാണ് ഉയർന്ന പ്രായപരിധി.
179 ദിവസത്തേക്കാണ് നിയമനം. മൂന്ന് ഷിഫ്റ്റുകളിലായിരിക്കും ജോലി. ദിവസ വേതനമായി 710 രൂപ ലഭിക്കും.
തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ സി-ഡിറ്റ് നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരാം.
ടെസ്റ്റ്/ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30.09.206
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
ഇലക്ട്രിഷൻ
സി-ഡിറ്റിന്റെ എഞ്ചിനീയറിങ് സർവീസ് ഡിവിഷനിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ നാല് ഒഴിവുകളുണ്ട്.
ഇലക്ട്രീഷ്യൻ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI/ITC) ആണ് യോഗ്യത.
സബ്സ്റ്റേഷൻ, UPS, ബാറ്ററി മെയിന്റനൻസ്, DG ഓപ്പറേഷൻ, ലോഡ് ബ്രേക്കർ സ്വിച്ച് ഓപ്പറേഷൻ, ഇലക്ട്രിക്കൽ വയറിങ് എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
50 വയസാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 22,500 മുതൽ 25,000 രൂപ വരെയാണ് ശമ്പളം.
ഒരു വർഷത്തേക്കാണ് കരാർ നിയമനം. ആവശ്യകതയും പ്രകടനവും അനുസരിച്ച് കാലാവധി നീട്ടാം.
ഇലക്ട്രിക്കൽ സൂപ്പർവൈസർ
ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങിൽ ഡിപ്ലോമയും HT, LT വിഭാഗങ്ങളിൽ സൂപ്പർവിഷൻ ജോലിയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
50 വയസാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 27,000 മുതൽ 30,000 രൂപ വരെയാണ് പ്രതിഫലം. ഒരു വർഷത്തേക്കാണ് കരാർ നിയമനം.
ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
WHAT TO READ NEXT

ഡിഗ്രി മതി ! 1871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
C-DIT has invited applications for 24 Packing Assistant/Inspection Staff, 4 Electrician and 1 Electrical Supervisor posts. Candidates with SSLC, ITI or Diploma qualifications and the required experience can apply for these temporary positions in Kerala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






