
ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
രണ്ട് പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായത്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ 'സി.എം.ഒ കേരള'ത്തിലെ പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകള്‍ നേര്‍ന്നതുമായ രണ്ട് പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായത്.
നീക്കം ചെയ്ത പോസ്റ്റുകള്‍ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും, എന്ത് കാരണത്താലാണ് ഉള്ളടക്കം ഒഴിവാക്കിയതെന്ന് ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസ് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
നേരത്തെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി നീക്കം ചെയ്യപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി മെറ്റയോട് വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നും, എഐ ടൂളുകളുടെ സാങ്കേതിക പിഴവു കാരണമാണ് ചില പോസ്റ്റുകള്‍ നഷ്ടപ്പെട്ടതെന്നും മെറ്റ ഇതില്‍ മറുപടി നല്‍കിയിരുന്നു.
പ്ലാറ്റ്ഫോമിന്റെ സുരക്ഷയ്ക്കും മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായി എഐ സാങ്കേതികവിദ്യയാണ് പോസ്റ്റുകള്‍ പരിശോധിക്കാന്‍ ഉപയോഗിക്കുന്നത്. പരിശോധനാ പ്രക്രിയയിലുണ്ടായ സാങ്കേതിക പിഴവാണ് ചില പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടാന്‍ കാരണമായതെന്നും മെറ്റ വ്യക്തമാക്കി.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Kerala CM's Office Writes to Meta and IT Ministry Over Removed Facebook Posts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പോസ്റ്റുകള്‍ നീക്കംചെയ്തത് സര്‍ക്കാര്‍ പറഞ്ഞിട്ടല്ല; തെറ്റുപിണഞ്ഞെന്ന് മെറ്റയുടെ വിശദീകരണം

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്, വന്ദേമാതര വിവാദത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍



