
കേരളത്തെ ആക്ഷേപിച്ചു; ശോഭ കരന്തലജെയ്ക്കെതിരെ ഡിജിപിക്ക് പരാതി
ശോഭ കരന്തലജെ കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപയുടെ പരാതി

തിരുവനന്തപുരം: കേരളത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയ്ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ശോഭ കരന്തലജെ കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപയുടെ പരാതി.
കേരളത്തില്‍ നിന്ന് ആണുങ്ങള് കര്‍ണാടകയിലെത്തുന്നത് അവിടെയുള്ള പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കാനാണെന്നും തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ കര്‍ണാടകയില്‍ ബോംബ് സ്ഫോടനം നടത്തുന്നുവെന്നുമായിരുന്നു ശോഭ കരന്തലജെയുടെ പരാമര്‍ശം. തമിഴ്നാടിനെ കുറിച്ചുള്ള പരാമര്‍ശം ശോഭ പിന്‍വലിച്ചെങ്കിലും കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്, കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡിഎംകെ നല്കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

