കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ മരിച്ചത്

Last Updated :20 January 2024, 8:33 am IST

News Now

കൊച്ചി:  എറണാകുളം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവിയും  പ്രൊഫസറുമായിരുന്ന ഡോ.ഇ.സി ബാബുക്കുട്ടിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരണം. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ മരിച്ചത്. 

കോവിഡിനെതിരെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട്  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates