
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ്; ഖാര്‍ഗെ പങ്കെടുക്കുന്ന മഹാജനസഭ ഇന്ന് തൃശൂരില്‍
രാവിലെ 11 ന് തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കും

തൃശൂര്‍: കോണ്‍ഗ്രസിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് സംസ്ഥാനത്തെത്തും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന മഹാജനസഭ എഐസിസി അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ പ്രസിഡന്റ് എന്നിവരടങ്ങുന്ന പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി വരെയുള്ള പ്രവര്‍ത്തകരും മഹാജനസഭയില്‍ പങ്കെടുക്കും.
WHAT TO READ NEXT

'ഗോഡ്സെ പ്രകീര്‍ത്തനം'- എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കേസ്
മഹാജനസഭയ്ക്ക് മുന്നോടിയായി രാവിലെ 11 ന് തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കും. കെപിസിസി ഭാരവാഹികളും എഐസിസി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യാ സഖ്യം കേരളത്തില്‍ ഇല്ലെന്നും, ഇടതുപക്ഷവും കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമാണെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News


ധാര്‍മിക ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക്; നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; എസ് സി ഒ ഉച്ചകോടിയിലും പങ്കെടുക്കും


