
സുരേഷ് ഗോപിയെ വേദിയിൽ ഇരുത്തി കൗൺസിലറുടെ വിമർശനം; നീരസം പ്രകടിപ്പിച്ച് സുരേഷ് ഗോപിയും നടൻ ദേവനും ( വിഡിയോ)
കൗൺസിലർ ബൈജു വർഗീസ് ഉത്തരേന്ത്യയിൽ ക്രൈസ്‌തവർക്കു നേരെ നടക്കുന്ന അക്രമങ്ങളെപ്പറ്റി പറഞ്ഞതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്

തൃശൂർ: ക്രിസ്മസ് ആഘോഷപരിപാടിക്കിടെ ഉത്തരേന്ത്യയിലെ ആക്രമണങ്ങളിലെ വിമർശിച്ച് കോർപ്പറേഷൻ കൗൺസിലർ. വേദിയിൽ തന്നെ മറുപടി പ്രസംഗവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. ഇന്നലെ രാത്രി അവന്യൂ റോഡ് റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്‌മസ് ആഘോഷ പരിപാടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.
കേന്ദ്രമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംസാരിച്ച കൗൺസിലർ ബൈജു വർഗീസ് ഉത്തരേന്ത്യയിൽ ക്രൈസ്‌തവർക്കു നേരെ നടക്കുന്ന അക്രമസംഭവങ്ങളെപ്പറ്റി പറഞ്ഞതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ഉത്തരേന്ത്യയിലെ അമ്മമാരും സഹോദരിമാരും ക്രിസ്തുവിനേക്കാൾ വലിയ സഹനം അനുഭവിക്കുന്ന വാർത്ത കേൾക്കുമ്പോൾ മനസ്സ് പിടഞ്ഞു പോകുന്നുവെന്നാണ് കൗൺസിലർ അഭിപ്രായപ്പെട്ടത്.
കൗൺസിലറുടെ പ്രസംഗം കഴിഞ്ഞ ഉടൻ വീണ്ടും മൈക്കിനടുത്തെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൗൺസിലറുടെ ആരോപണങ്ങൾ തള്ളി. ഉത്തരേന്ത്യയിൽ ഈ നാടകങ്ങൾ കാട്ടിക്കൂട്ടുന്നതിനു പിന്നിൽ ആരെന്ന് കൗൺസിലർ അദ്ദേഹത്തിൻ്റെ പാർട്ടിയിൽ ചോദിച്ചാൽ മനസ്സിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തുടർന്നു പ്രസംഗിച്ച നടൻ ദേവനും കൗൺസിലറെ രൂക്ഷമായി വിമർശിച്ചു.
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്ഫ്യൂഷന് വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

Summary
Corporation councilor criticizes attacks in North India during Christmas celebrations. Union Minister Suresh Gopi also gave a rebuttal speech on the stage.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഞാനറിയാതെ എയിംസ് അനുവദിക്കില്ല; ഏറ്റവും യോഗ്യമായ സ്ഥലം തൃശൂർ, ധൈര്യം ഉണ്ടെങ്കിൽ കെ മുരളീധരൻ കൂടെ ഇരിക്കണം' ;സുരേഷ് ഗോപി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്


