ജാമ്യത്തിലിറങ്ങിയ ജിതിൻ ഫേസ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുകയും രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും ചെയ്തിട്ടുണ്ട്.

 Kafir Screenshot Case
Court to Hear Plea Seeking Cancellation of Jithin Bhaskaran's Bail in Kafir Screenshot Case
Last Updated :14 July 2026, 8:41 am IST
Guest Author :Joice Daniel

News Now

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഇന്ന് കോടതി പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ ജിതിൻ ജാമൃവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് ആണ് പൊലീസ് കോടതിയെ സമീപിച്ചത്.

ജാമ്യത്തിലിറങ്ങിയ ജിതിൻ ഫേസ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുകയും രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും ചെയ്തിട്ടുണ്ട്. ഇതും കൂടി കൂടി ചൂണ്ടി കാട്ടിയാണ് പൊലീസ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്‌ണൻ്റെ മുൻകൂർ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷൻ കോടതി ഇന്ന് പരിഗണിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദമായി മാറിയ 'കാഫിർ' സ്‌ക്രീൻഷോട്ട് നിർമ്മാണക്കേസിൽ ജാമ്യം ലഭിച്ച ജിതിൻ ഭാസ്‌കറിന് ജയിൽ കവാടത്തിൽ പാർട്ടിക്കാർ സ്വീകരണമൊരുക്കിയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജിതിനെ സ്വീകരിക്കാൻ സിപിഎം ഡിവൈഎഫ്ഐ പ്രമുഖ നേതാക്കളുടെ വലിയൊരു സംഘം തന്നെ എത്തിയിരുന്നു.

സിപിഎം വടകര ഏരിയ സെക്രട്ടറി കെ. ഗോപാലൻ മാസ്റ്റർ, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ജിതിനെ മാലയിട്ട് സ്വീകരിച്ചത്.കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐ അവകാശപ്പെടുന്നത്. വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് നിർമ്മാണത്തിൽ ജിതിന് യാതൊരുവിധ പങ്കുമില്ലെന്നും പാർട്ടി വിരുദ്ധർ കെട്ടിച്ചമച്ച കേസാണിതെന്നും അവർ വാദിക്കുന്നു.

കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐ അവകാശപ്പെടുന്നത്. വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് നിർമ്മാണത്തിൽ ജിതിന് യാതൊരുവിധ പങ്കുമില്ലെന്നും പാർട്ടി വിരുദ്ധർ കെട്ടിച്ചമച്ച കേസാണിതെന്നും അവർ വാദിക്കുന്നു.

Summary

Court to Hear Plea Seeking Cancellation of Jithin Bhaskaran's Bail in Kafir Screenshot Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics