കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപിക്കുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപിക്കുന്നു. ജയിലിലെ പരിശോധനയില്‍ 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രില്‍ 20 മുതല്‍ നാലു ദിവസമായി ജയിലില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ആദ്യ ദിവസത്തെ ഫലം വന്നപ്പോള്‍  71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പത്ത് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലില്‍ ഉള്ളത്. പരിശോധനയുടെ മുഴുവന്‍ ഫലവും പുറത്തുവന്നിട്ടില്ല. 

ഇതുവരെ രോഗം സ്ഥിരീകരിച്ചവരെ ഒരു ബ്ലോക്കിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതര്‍. അതേസമയം ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ആര്‍ക്കും ലക്ഷണമുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates