
'നിയമലംഘനം നടക്കില്ല'; വാഹന മോഡിഫിക്കേഷനിൽ കൈമലർത്തി ഗതാഗത മന്ത്രി
മോഡിഫിക്കേഷനിൽ കേന്ദ്രം വിരട്ടിയതോടെ നിലപാട് മാറ്റി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് വച്ചുനീട്ടിയ 'മോഡിഫിക്കേഷൻ' വാഗ്ദാനത്തിന് കേന്ദ്രം പൂട്ടിട്ടത്തോടെ, കൈമലർത്തി ഗതാഗത മന്ത്രി സിപി ജോൺ. വാഹന മോഡിഫിക്കേഷനിൽ ഇളവുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് നിയമപരമായ ചട്ടക്കൂടുകൾക്കപ്പുറത്തേക്ക് സർക്കാരിന് പോകാനാകില്ലെന്ന നിലപാടുമായി ഗതാഗത മന്ത്രി രംഗത്തെത്തിയത്. നിയമപരമായി സംസ്ഥാനത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അത് മാത്രമേ ചെയ്യാനാകൂയെന്നും ഒരു സർക്കാരിന് നിയമവിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് ഗതാഗത മന്ത്രി ഉത്തരം നൽകി.
സതീശൻ കൊടുത്ത പ്രതീക്ഷ; ലൈവായ 'ജെൻ സി' താല്പര്യങ്ങൾ
യുഡിഎഫിന്റെ പ്രകടനപത്രികയിലെ ഏറ്റവും ട്രെൻഡിംഗായ വാഗ്ദാനങ്ങളിലൊന്നായിരുന്നു വാഹന പ്രേമികളായ യുവാക്കളെയും 'ജെൻ സി'തലമുറയെയും ലക്ഷ്യമിട്ടുള്ള മോഡിഫിക്കേഷൻ നയംമാറ്റം. സ്വന്തം വാഹനം നെഞ്ചിലേറ്റി നടക്കുന്ന ചെറുപ്പക്കാർക്ക് സുരക്ഷിതമായ മോഡിഫിക്കേഷൻ വരുത്താൻ അനുമതി നൽകുമെന്ന ഉറപ്പ് തെരഞ്ഞെടുപ്പിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. ഭരണത്തിലേറിയ ശേഷവും ആ പ്രതീക്ഷ കൈവിടാതെ സൂക്ഷിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ മുൻകൈ എടുത്തിരുന്നു. അപകടകരമായ മാറ്റങ്ങൾ ഒഴിവാക്കി ചില നിസ്സാര ഇളവുകൾ അനുവദിക്കുകയും, കൂടുതൽ പഠനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തതോടെ തങ്ങളുടെ 'മോഡിഫിക്കേഷൻ സ്വപ്നങ്ങൾ' പൂവണിയുകയാണെന്ന് യുവാക്കൾ വിശ്വസിച്ചു.
ശിവദാസന്റെ 'ചോദ്യം', ഗഡ്കരിയുടെ 'പണി', ഒടുവിൽ സി.പി. ജോണിന്റെ കൈമലർത്തൽ!
എന്നാൽ, കഴിഞ്ഞ ദിവസം രാജ്യസഭയിൽ സിപിഎം എംപി വി ശിവദാസൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയാണ് സതീശൻ സർക്കാരിനെ പൂർണ്ണമായും കുരുക്കിലാക്കിയത്. വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് യാതൊരു അധികാരവുമില്ലെന്നും കേന്ദ്ര ചട്ടങ്ങൾ ലംഘിക്കാൻ കഴിയില്ലെന്നും നിതിൻ ഗഡ്കരി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ നിലപാട് വ്യക്തമായതോടെ അപകടം മണത്ത ഗതാഗത മന്ത്രി, അനുവദനീയമായ ചട്ടക്കൂടിന് പുറത്തുപോയി ഒരു കളിപ്പന്തും തട്ടാൻ സംസ്ഥാനത്തിനറിയില്ലെന്ന മട്ടിൽ രംഗത്തുവരികയായിരുന്നു. മോഡിഫിക്കേഷൻ മോഹ വാഗ്ദാനം കേന്ദ്ര ചട്ടങ്ങളിൽ തട്ടി ഉലഞ്ഞതോടെ, വണ്ട പ്രേമികളായ 'ജെൻ സി'കളുടെ മുഖത്തെ ആ 'പൂകി' ചിരി ഇനി സർക്കാർ എങ്ങനെ തല്ലിക്കെടുത്താതെ കാക്കുമെന്ന സംശയവും ഉയർന്നു കഴിഞ്ഞു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
With the Centre putting its foot down on vehicle modification standards in the Rajya Sabha, Transport Minister C.P. John's cautious retreat that the state cannot violate laws has shattered the UDF's big election promise, wiping the 'pookie' smile off Gen Z's faces.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം വിശ്വസേവാദിനം, ശനിയും ഞായറും വന്‍ ആഘോഷം; ഉപരാഷ്ട്രപതിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുക്കും

'നിങ്ങളുടെ സമയവും ഈ നാടിന് അർഹതപ്പെട്ടതാണ്; ടെൻഷൻ പിടിച്ച പണിയെങ്കിൽ ഇട്ടേച്ചു പോണം': മന്ത്രിമാരുടെ വിദേശയാത്രകൾക്കെതിരെ ആഞ്ഞടിച്ച് റാഷിദ് സിപി




