സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നും നാളെയും; സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമതീരുമാനമാകും

സംസ്ഥാനത്ത് 15 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്

സിപിഎം, സിപിഐ പതാകകള്‍ഫയല്‍
Last Updated :26 February 2024, 6:33 am IST
Edited by :jayakumarna

തിരുവനന്തപുരം: സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും. ലോക്‌സഭാ തെരഞ്ഞെുപ്പിനുള്ള ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായിട്ടാണ് നേതൃയോഗങ്ങള്‍ ചേരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗണ്‍സിലും ആണ് ഇന്ന് ചേരുന്നത്. നാല് സീറ്റുകളിലേക്ക് വിവിധ ജില്ലാ കൗണ്‍സിലുകള്‍ സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതുകൂടി പരിശോധിച്ച് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

സംസ്ഥാനത്ത് 15 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. സ്ഥാനാര്‍ത്ഥി പട്ടിക ഒരുമിച്ച് ഒരു ദിവസം പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് സിപിഎം, സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now