
75 വയസ്സ് കഴിഞ്ഞവര്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ വേണ്ടെന്ന് സിപിഎം; പിന്നെങ്ങനെ അത്തരക്കാര്‍ സര്‍ക്കാരിനെ നയിക്കും?
'ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍, പാര്‍ട്ടി സെക്രട്ടറി എപ്പോഴും മുഖ്യമന്ത്രിക്ക് മുകളിലായിരിക്കണം'

തിരുവനന്തപുരം: പിണറായി വിജയന് അധികാരത്തില്‍ വന്നതിനുശേഷം, സര്ക്കാരിന്മേല് സിപിഎമ്മിന് യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയായെന്ന് വി കുഞ്ഞികൃഷ്ണന് എംഎല്‍എ. മറ്റെന്തിനേക്കാളും ഉപരിയായി പാര്‍ട്ടിക്ക് തന്നെയാണ് പ്രാധാന്യം. പിണറായി വിജയന് എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തീരുമാനിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍, പാര്‍ട്ടി സെക്രട്ടറി എപ്പോഴും മുഖ്യമന്ത്രിക്ക് മുകളിലായിരിക്കണം എന്നാണ്. സര്‍ക്കാര്‍ തെറ്റുകള്‍ വരുത്തുമ്പോള്‍ അത് തിരുത്തേണ്ടത് പാര്‍ട്ടിയാണ്. വി കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നാല്‍ ഒരു വ്യക്തിയല്ല, കൂട്ടായ നേതൃത്വമാണ്. എന്നാല്‍ ഇത്തരത്തിലുള്ള കൂട്ടായ നേതൃത്വം ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. സിപിഎം 75 വയസ്സ് പ്രായപരിധി നിശ്ചയിക്കുന്നു. പിന്നെ എന്തിനാണ് ഇളവുകള്‍ നല്‍കുന്നത്?. 75 വയസ്സിനു മുകളിലുള്ള ഒരാള്‍ക്ക് സംഘടനാ തലത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുമ്പോള്‍, അവര്‍ സര്‍ക്കാര്‍ നടത്താന്‍ യോഗ്യരാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ വാദിക്കാന്‍ കഴിയും?. കുഞ്ഞികൃഷ്ണന് ചോദിച്ചു.
പിണറായി വിജയന് മത്സരിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ജനവിധി മറ്റൊരു തരത്തിലായേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ അതിജീവനമാണ് വിഷയം. കേരളത്തില്‍ ഇപ്പോള്‍ പ്രധാനമായും രണ്ട് മുന്നണികളാണുള്ളത്. എല്‍ഡിഎഫിന്റെ ദൗര്‍ബല്യം മൂലമാണ് തീവ്ര വലതുപക്ഷം ശക്തിപ്പെടുന്നത്. അങ്ങനെയാണ് വലതുപക്ഷം ബംഗാളില്‍ അധികാരത്തിലെത്തിയത്. ടി പി ചന്ദ്രശേഖരന് ആദ്യഘട്ടത്തില്‍ തന്നെ യുഡിഎഫുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നു എന്ന് വിശ്വസിക്കുന്ന പലരും ഉണ്ട്.
ചിലര്‍ പറയുന്നത് കേരളത്തിലെ സിപിഎം പശ്ചിമ ബംഗാളിലെ പാര്‍ട്ടിയുടെ പാതയിലൂടെ സഞ്ചരിക്കുകയാണെന്നാണ്. ഇവിടെ പാര്‍ട്ടി തെറ്റുകള്‍ തിരുത്തിയാല്‍ ഒരു തിരിച്ചുവരവ് സാധ്യമാണ്. ഇല്ലെങ്കില്‍, ഒരു തിരിച്ചുവരവിന് സാധ്യതയില്ല. എന്നാല്‍ പാര്‍ട്ടി ഒന്നും തിരുത്താന്‍ തയ്യാറാകുമെന്ന് വ്യക്തിപരമായി താന്‍ വിശ്വസിക്കുന്നില്ല. പയ്യന്നൂരിലെ രക്തസാക്ഷി പണ്ട് തിരിമറി വിഷയം മുമ്പ് കോടിയേരി ബാലകൃഷ്ണനെ നേരില്‍ പോയി കണ്ട് അറിയിച്ചിരുന്നതാണ്. ഇക്കാര്യം പിണറായി വിജയനും അറിയാമെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ താന്‍ പിണറായി വിജയനോട് ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
News Now
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

Summary
CPM set an age limit of 75 years; why grant exemptions then?. V Kunhikrishnan asks
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന് എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?'

തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു;പിണറായി വിജയന്


