
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മൂവാറ്റുപുഴ: അറബി നാട്ടിൽ നിന്ന് വീണ്ടും മലയാളിയെ തേടി കോടികളുടെ ഭാഗ്യം. മൂവാറ്റുപുഴ ആരക്കുഴ പെരിങ്ങഴ ചേറ്റൂർ വീട്ടിൽ ജോർജ് തോമസിനാണ് ഇത്തവണ വമ്പൻ ലോട്ടറിയടിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 10 ലക്ഷം യുഎസ് ഡോളർ (ഏഴ് കോടി) ജോർജിന് ലഭിച്ചു.
ദുബായി രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ് ജോർജ് തോമസ്.ദുബായ് വിമാനത്താവളത്തിൽ നടന്ന 355-ാം നറുക്കെടുപ്പിൽ ജോർജെടുത്ത 2016 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പെരിങ്ങഴയിലെ കർഷക കുടുംബത്തിലെ അംഗമാണ്.
ജോർജ് മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർഥിയും മികച്ച വോളിബോൾ കളിക്കാരനുമായിരുന്നു. ഏറെക്കാലം നാട്ടിൽ ജോലിയും കൃഷിയും വോളിബോൾ കളിയുമായി കഴിഞ്ഞിരുന്ന ജോർജ് പിന്നീട് വിദേശത്തേക്ക് പോയി. ഏഴു വർഷമായി ദുബായിലാണ് താമസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
