ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണം; ആഘോഷം വീട്ടിലൊതുക്കണമെന്ന് മുഖ്യമന്ത്രി
ഇനിയും രോഗം വരാത്ത അന്‍പതു ശതമാനം പേര് കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു
തിരുവനന്തപുരം : ഓണാഘോഷം വീട്ടിലൊതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണം. ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെ. ഇനിയും രോഗം വരാത്ത അന്‍പതു ശതമാനം പേര് കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചാല്‍ വല്ലാതെ രോഗവ്യാപനമുണ്ടാകുന്ന സ്ഥിതിയുണ്ടാകും. അത്തരമൊരു സ്ഥിതി വരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണം. ജാഗ്രത പാലിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടില്ല, നമുക്ക് വേണ്ടിത്തന്നെയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഓണക്കാലത്ത് നിയന്ത്രണങ്ങളില്‍ വന്‍തോതില്‍ ഇളവ് നല്കിയാല് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാക്സിന് സ്വീകരിച്ചവരിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രവിദഗ്ധ സംഘം ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
