ഇടത്തരികത്തു കാവില്‍ ഭഗവതിക്ക് താലപ്പൊലി; ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ ദര്‍ശനം 11.30 വരെ മാത്രം

ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്തു കാവില്‍ ഭഗവതിക്ക് ജനുവരി 5, ഫെബ്രുവരി 7 തീയതികളില്‍ താലപ്പൊലി

guruvayur temple
ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ ദര്‍ശനം 11.30 വരെ മാത്രംഫയല്‍
Last Updated :3 January 2025, 5:27 pm IST
Edited by :dhanojam

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്തു കാവില്‍ ഭഗവതിക്ക് ജനുവരി 5, ഫെബ്രുവരി 7 തീയതികളില്‍ താലപ്പൊലി. ജനുവരി അഞ്ചിന് (ഞായറാഴ്ച) താലപ്പൊലി സംഘം വകയും ഫെബ്രുവരി 7 വെള്ളിയാഴ്ച ദേവസ്വം വകയുമാണ് ഇടത്തരികത്തു കാവില്‍ ഭഗവതിക്ക് താലപ്പൊലി ഉത്സവം. ഈ രണ്ടു ദിവസങ്ങളിലും ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാല്‍ പകല്‍ 11.30നു ഗുരുവായൂര്‍ ക്ഷേത്രം നട അടയ്ക്കും.

ഈ ദിവസങ്ങളില്‍ പകല്‍ 11.30 നു ശേഷം ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂണ്‍, തുലാഭാരം ,മറ്റുവഴിപാടുകള്‍ എന്നിവയും പകല്‍ 11.30 നു ശേഷം നടത്താന്‍ കഴിയില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം വൈകീട്ട് പതിവ് പോലെ ക്ഷേത്ര ദര്‍ശന സൗകര്യം തുടരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now