വിവാഹം കഴിക്കാൻ തീരുമാനം; അനന്യയുടെ മരണം താങ്ങാനായില്ല; ഒടുവിൽ...

വിവാഹം കഴിക്കാൻ തീരുമാനം; അനന്യയുടെ മരണം താങ്ങാനായില്ല; ഒടുവിൽ...

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ സമൂഹം. അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു.  

വൈറ്റില തൈക്കൂടത്ത് ജവഹർ റോഡിലുള്ള സുഹൃത്തുക്കളുടെ വീട്ടിലാണ് ജിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഹെയർ സ്റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പു കാലം മുതലാണ് അന്യനയും ജിജുവും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.

വൈറ്റില തൈക്കൂടത്ത് ജവഹർ റോഡിലുള്ള വീട്ടിൽ, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം വാങ്ങാൻ പുറത്തുപോയ സുഹൃത്തുക്കൾ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now