
പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്നമില്ല; ദീപ്തി മേരി വര്‍ഗീസ്
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും സീറ്റില്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും സീറ്റില്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍ നടത്തിയത്. പോസ്റ്റര്‍ അടിച്ചതും അതിന്റെ ഭാഗമായാണെന്നും ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസി തീരുമാനം വന്നാല്‍ മാത്രമേ സ്ഥാനാര്‍ഥിത്വത്തില്‍ സ്ഥിരീകരണം നടത്താന്‍ കഴിയൂ. നേതൃത്വം മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല. കൊച്ചിയിലെ സാഹചര്യം ഇത്തവണ യുഡിഎഫിന് അനുകൂലമാണ്. അതിനാല്‍ കൊച്ചിയില്‍ ആര് യുഡിഎഫ് സ്ഥാനാര്‍ഥിയായാലും സീറ്റ് തിരിച്ചുപിടിക്കും. ജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണ ഇത്തവണ യുഡിഎഫിനുണ്ട്. രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കാം. സിറ്റിങ് എംഎല്‍എമാര്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എംഎല്‍എമാര്‍ ഇല്ലാത്ത മണ്ഡലങ്ങളിലും മുന്നൊരുക്കം ആവശ്യമുള്ളതിന്റെ ഭാഗമായിട്ടാണ് തയ്യാറെടുപ്പ് നടത്തിയതെന്നും ദീപ്തി പ്രതികരിച്ചു.
പ്രചാരണത്തിന് സമയം കുറവായതിനാലാണ് മുന്നൊരുക്കമെന്ന നിലയില്‍ തയ്യാറെടുപ്പ് നടത്തിയത്. നോമിനേഷന് നല്‍കാനും സമയം കുറവാണ്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എഐസിസിയില്‍ നിന്ന് വിവരം ലഭിക്കാതെ ഒന്നും പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് പ്രസ്ഥാനമെടുക്കുന്ന തീരുമാനം എന്തായാലും അതിനൊപ്പമായിരിക്കും താനും. സാധ്യതാ പട്ടികയിലുണ്ടെന്ന് ഉറപ്പാണെന്നും ദീപ്തി വ്യക്തമാക്കി.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
deepthi mary varghese reaction on kochi candidature
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'അവരുടെ തൊലിക്കടിയിലെ കൊഴുപ്പില്‍ നിങ്ങളുടെ എന്താണ് എടുത്ത് വച്ചിരിക്കുന്നത്'; തുറന്നടിച്ച് ജുവല്‍ മേരി

ദീപ്തി ശർമയ്ക്ക് നേട്ടം; വനിതാ ടി20 റാങ്കിങിൽ 2 സ്ഥാനം മെച്ചപ്പെടുത്തി, ഒന്നാം റാങ്ക് വിട്ടുകൊടുക്കാതെ ശ്രീ ചരണി


