
News Now
കല്പ്പറ്റ: രണ്ടര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തില് ഇത്തവണ ഭൂരിപക്ഷം ലഭിച്ചിട്ടും എല്ഡിഎഫിന് മോഹഭംഗം. നാടകീയമായ സംഭവങ്ങള് അരങ്ങേറിയ തെരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെ യുഡിഎഫിലെ സി വി സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കക്ഷിനില അനുസരിച്ച് ഇടതുപക്ഷത്തിനായിരുന്നു പഞ്ചായത്തില് മുന്തൂക്കം. ഒമ്പത് അംഗങ്ങളായിരുന്നു എല്ഡിഎഫിന് ഉണ്ടായിരുന്നത്. യുഡിഎഫിന് എട്ട് അംഗങ്ങളുമായിരുന്നു. വോട്ടെടുപ്പ് നടന്നതോടെ ഒമ്പത് വോട്ടുകള് ലഭിക്കേണ്ടിയിരുന്ന എല്ഡിഎഫ് സ്ഥാനാര്ഥി വി. കേശവന് എട്ട് വോട്ടുകള് മാത്രമാണ് ലഭിച്ചത്. എല്ഡിഎഫിലെ ഒമ്പതാം വാര്ഡ് മെമ്പറുടെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്. ഇരുമുന്നണികള്ക്കും എട്ട് വീതം വോട്ടുകള് ലഭിക്കുകയും മത്സരം തുല്യനിലയിലാവുകയും ചെയ്തു.
വോട്ടുനില തുല്യമായതിനെത്തുടര്ന്ന് വിജയിയെ കണ്ടെത്താനായി അധികൃതര് നറുക്കെടുപ്പ് നടത്തി. ഇവിടെ ഭാഗ്യം യുഡിഎഫിനെ തുണയ്ക്കുകയായിരുന്നു. നറുക്കെടുപ്പില് യുഡിഎഫ് സ്ഥാനാര്ഥിയായ സി വി സുധ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. മൂപ്പൈനാട് പഞ്ചായത്തില് ഭരണം പിടിക്കാന് എല്ഡിഎഫിന് ഇനിയും കാത്തിക്കാനാണ് യോഗം.
Summary
Despite getting majority LDF loses power in Moopainad Panchayat.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അത്ലറ്റിക്സില് ഇന്ത്യക്ക് ആദ്യ സ്വര്ണം; ഉപതെരഞ്ഞടുപ്പില് എല്ഡിഎഫിന് നേട്ടം; 'വിസ്മയമല്ല വിനാശം'; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും എൽഡിഎഫിന് വിജയം: മട്ടന്നൂർ ഉരുവച്ചാൽ വാർഡ് നിലനിർത്തി; പെരളശ്ശേരിയിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു







