ഭിന്നശേഷിക്കാരനായ 16കാരൻ ക്രൂരമർദനത്തിന് ഇരയായ സംഭവം; സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്
സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്

കോട്ടയം: ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷ്യൽ സ്കൂളിൽ വെച്ച് മര്‍ദനമേറ്റ സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 16കാരനാണ് ക്രൂരമർദനത്തിന് ഇരയായത്. തിരുവനന്തപുരം വെള്ളറട സ്നേഹഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. ദേഹമാസകലം മർദനമേറ്റ പാടുകളുമായാണ് വിദ്യാർഥിയെ ആശുപത്രിയിൽ എത്തിയത്. വിദ്യാർഥിയെ ചികിത്സിച്ച ഡോക്ടറാണ് പൊലീസിനെയും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്പെഷ്യൽ സ്കൂളിൽ ചേർത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു. അപ്പോഴാണ് ദേഹത്തെ പാടുകൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ചികിത്സ തേടി. ക്രൂരമായ മർദനത്തിനാണ് കുട്ടി ഇരയായതെന്ന് ഡോക്ടറും സ്ഥിരീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



