
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ആലപ്പുഴ : മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു രാജിവെക്കുന്നു. 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ജോലിയില്‍ പ്രവേശിക്കും മുന്‍പ് പ്രദേശിക സി പി എം നേതാവായിരുന്നു രാഹുല്‍ മാത്യു. ഇടതുപക്ഷക്കാരനായിട്ടു പോലും നീതി കിട്ടിയില്ലെന്നും താന്‍ ചതിക്കപ്പെട്ടുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഡോക്ടര്‍ കുറിച്ചു.
ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ് സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രന് ഡോക്ടറെ മര്‍ദ്ദിച്ചത്. മെയ് മാസം പതിനാലിനാണ് സംഭവം നടന്നത്.
ഇടതുപക്ഷ അനുഭാവിയും പൊലീസ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനുമായ അഭിലാഷ് ചന്ദ്രന് പല തവണ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് അഭിലാഷ് ചന്ദ്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


