വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

മൊബൈലിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.Source by : പ്രതീകാത്മക ചിത്രം
Last Updated :21 February 2024, 8:38 am IST

തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.

തുടക്കത്തില്‍ ചെറിയ ടാസ്‌ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്ന് പറയുകയും ടാസ്‌ക് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതിയെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.

തുടക്കത്തില്‍ ചെറിയ ടാസ്‌ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്ന് പറയുകയും ടാസ്‌ക് പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളില്‍ തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now