മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ നിലത്തടിച്ചു ; തലയോട്ടി പൊട്ടി, ആന്തരിക രക്തസ്രാവം ; ഏഴുവയസ്സുകാരിയുടെ നില ഗുരുതരം

കുട്ടിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച പിതാവ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

ആലപ്പുഴ : ആലപ്പുഴ കരിയിലക്കുളങ്ങരയില്‍ മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ മര്‍ദ്ദിച്ചു. കുട്ടിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നും ആന്തരിക രക്തസ്രാവം ഉള്ളതായും ഡോക്ടര്‍മാര്‍ പറഞ്ഞു. 

കുട്ടി നിരീക്ഷണത്തിലാണ്. നില ഗുരുതരമാണെന്നും ഉടന്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച പിതാവ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഹരിപ്പാടിനടുത്ത് പത്തിയൂരില്‍ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ രാജേഷ് മൂന്നു കുട്ടികളില്‍ ഇളയ ഏഴുവയസ്സുകാരിയെയാണ് മര്‍ദ്ദിച്ചത്. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് രാജേഷ് കുട്ടിയെ കാലില്‍ പിടിച്ച് നിലത്ത് അടിച്ചു എന്നാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now