
മദ്യലഹരിയില്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍
പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കല്‍ രാജു ആണ് മരിച്ചത്. 53 വയസ്സായിരുന്നു

തൊടുപുഴ: സഹോദരനെ അനുജന് കുത്തികൊന്നു. ഇടുക്കി പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കല്‍ രാജു ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അനുജന് ബിജുവിനെ കരിമണ്ണൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കള്‍ വൈകിട്ട് ആറോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമാണ് സംഭവം.
മദ്യപിച്ചെത്തിയ ബിജു രാജുവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. വിവരമറിഞ്ഞ് കരിമണ്ണൂര്‍ പൊലീസെത്തി കുത്തേറ്റുവീണു കിടന്ന രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേയാണ് രാജു മരിച്ചത്. ബിജു മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.
WHAT TO READ NEXT

ഗുരുവായൂരില്‍ കുടുംബസമേതം ദര്‍ശനം നടത്തി പിണറായി വിജയന്റെ മകന്
തിങ്കളാഴ്ച വെണ്ണിയാനിയിലെ ഒരു വീട്ടിലെ വിവാഹ നിശ്ചയ സ്ഥലത്ത് ബിജു വഴക്കുണ്ടാക്കുകയും നാട്ടുകാര്‍ അറിയച്ചതനുസരിച്ച് പൊലീസ് എത്തി ഇയാളുടെ കയ്യിലിരുന്ന കത്തിപിടിച്ചു വാങ്ങി വീട്ടില്‍ കൊണ്ടു ചെന്നാക്കിയിരുന്നു. വൈകിട്ട് ടൗണിലേക്ക് വന്ന രാജുവിനെ വഴിയില്‍വച്ച് തടഞ്ഞാണ് ബിജു കുത്തിയതെന്ന് കരിമണ്ണൂര്‍ പൊലീസ് അറിയിച്ചു.
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

Summary
Drunk man kills elder brother; suspect in custody
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



