ദ്വാദശി നിറവില്‍ ഗുരുവായൂര്‍; ദക്ഷിണയായി സമര്‍പ്പിച്ചത് 15 ലക്ഷം രൂപ

ഏകാദശി വ്രത പൂര്‍ണതയ്ക്കായി ഭക്തസഹസ്രങ്ങള്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു

Guruvayur temple
ഭക്തർ ദ്വാദശിപ്പണം സമർപ്പിക്കുന്നുSource by : image credit: Guruvayur Devaswom
Last Updated :3 December 2025, 7:03 am IST

തൃശൂര്‍: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വ്രത പൂര്‍ണതയ്ക്കായി ഭക്തസഹസ്രങ്ങള്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്‌നിഹോത്രികള്‍ ദക്ഷിണ സ്വീകരിച്ചു ഭക്തര്‍ക്ക് അനുഗ്രഹമേകി.

15, 28,515 രൂപ ദക്ഷിണയായി ലഭിച്ചു. ദ്വാദശിപ്പണം നാലായി ഭാഗിച്ച് ഒരു ഭാഗമായ 3,82,129 രൂപ ദേവസ്വത്തിനും ബാക്കി മൂന്നു ഭാഗവും മൂന്നു ഗ്രാമങ്ങള്‍ക്കുമായി വീതിച്ച് നല്‍കി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കല്‍ എന്നിവര്‍ ദ്വാദശി പണം സമര്‍പ്പണത്തില്‍ സന്നിഹിതരായി.

ശുകപുരം ഗ്രാമത്തില്‍ നിന്നു ചെറുമുക്ക് വൈദികരായ വല്ലഭന്‍ അക്കിത്തിരിപ്പാട്, ശ്രീകണ്ഠന്‍ സോമയാജിപ്പാട്, ഭട്ടിപ്പു ത്തില്ലത്ത് രാമാനുജന്‍ അക്കിത്തിരിപ്പാട്, പെരുവനം ഗ്രാമത്തിലെ പെരുമ്പടപ്പ് വൈദികന്‍ ഹൃഷികേശന്‍ സോമയാജിപ്പാട്, ആരൂര്‍ ഭട്ടതിരി വാസുദേവന്‍ സോമയാജിപ്പാട്, വെളളാംപറമ്പ് മിഥുന്‍ അടിതിരിപ്പാട്, ഇരിഞ്ഞാലക്കുട ഗ്രാമത്തിലെ നടുവില്‍ പഴയിടം നീലകണ്ഠന്‍ അടിതിരിപ്പാട് എന്നിവരാണ് ദക്ഷിണ സ്വീകരിച്ചത്. എകാദശിവ്രത പൂര്‍ണതയോടെ, ദ്വാദശി ഊട്ടിലും പങ്കെടുത്തായിരുന്നു ഭക്തരുടെ മടക്കം.

News Now

Summary

Dwadashi in Guruvayur temple; Rs 15 lakh offered as Dakshina

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates