
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: ചിന്നക്കനാലില്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു വകുപ്പ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കള്‍ക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തിരുന്നു. വിജിലന്‍സ് അന്വേഷണത്തിനു പുറമെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടില്‍ മാത്യു കുഴല്നാടന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സില്‍നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് ഉടന്‍ മാത്യു കുഴല്നാടന് കൈമാറും. അതേസമയം, ഏത് അന്വേഷണത്തിനും തയാറാണെന്നും ഇ.ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
2012ലാണ് ചിന്നക്കനാലില്‍ ഒരേക്കറോളം സ്ഥലം വാങ്ങി അടുത്തുള്ള 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൂടി കൂട്ടിച്ചേര്‍ത്തത്. പിന്നീടാണ് ഈ ഭൂമി മാത്യു കുഴല്നാടന് അടക്കമുള്ള സംഘം വാങ്ങിയത്. ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ നേരത്തെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യു കുഴല്നാടന്. കേസില്‍ ആകെ 21 പ്രതികളാണുള്ളത്.
Summary
Kerala News: Enforcement Directorate (ED) initiates investigation against Mathew Kuzhalnadan in land encroachment of government land in Chinnakkanal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





