
'മാസപ്പടി കേസില്‍ ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍, സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട'

കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ബിജെപി സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുകയാണ്. സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ ഇഡിക്കും മാധ്യമങ്ങള്‍ക്കും വേണ്ട. മാധ്യമങ്ങളുടെ തണലിലല്ല സിപിഎം വളര്‍ന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ഇഡി സത്യസന്ധമായ ഏജന്‍സി അല്ല. ബിജെപിക്ക് കീഴടങ്ങിയാല്‍ കേസ് ഇല്ല. എക്സാലോജിക് കേസ് വരുമ്പോള്‍ പിണറായി വിജയന്റെ മകള്‍ എന്ന് പറഞ്ഞാണ് വാര്‍ത്ത വരുന്നത്. പിണറായി വിജയനിലേക്ക് ഈ കേസ് എത്തിക്കുന്നത് രാഷ്ട്രീയമാണ്. പിണറായിയുടെ വീട്ടിലും റിയാസിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല എന്നാണ് അന്ന് ഇഡി പറഞ്ഞത്. തുടര്‍ന്നാണ് പി.നിഖിലിന്റെ വീട്ടിലടക്കം 9 സ്ഥലത്ത് പരിശോധന നടത്തിയത്. എക്സാലോജിക്കില്‍ ഒന്നും ഇല്ലാ എന്ന് കണ്ടതോടെയാണ് നേതാക്കള്‍ക്കെതിരെ തിരിഞ്ഞതെന്നും അതിനെയാണ് സിപിഎം എതിര്‍ക്കുന്നതെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ED is functioning with clear political motives to target opposition leaders MV Govindan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


'പിണറായിയെ ലക്ഷ്യമിടുന്നത് ഇന്ത്യാ മുന്നണിയിൽ വിള്ളലുണ്ടാക്കാൻ; ഇഡി നീക്കത്തിന് പിന്നിൽ ബിജെപിയുടെ കുതന്ത്രം': ടികെ ഗോവിന്ദൻ

ഇന്ന് രാത്രിയിൽ പവർ കട്ട് ഉണ്ടായേക്കില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക; മഹാമാരികളെ നേരിടാന്‍ ബ്രിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റം: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
