പുരാവസ്തു തട്ടിപ്പ്: ചോദ്യം ചെയ്യലിന് എത്തണമെന്ന് ഇഡി നോട്ടീസ്; ഐജി ലക്ഷ്മണ ഇന്നും ഹാജരായേക്കില്ല

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്

ഐജി ജി ലക്ഷ്മണ - മോന്‍സന്‍ മാവുങ്കല്‍
Last Updated :20 January 2024, 9:24 am IST
Edited by :migrator

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ജി ലക്ഷ്മണ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഇന്ന് രാവിലെ 11 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) ആവശ്യപ്പെട്ടിട്ടുള്ളത്. 

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ ഇന്നലെത്തന്നെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ഐ ജി ലക്ഷ്മണ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. ആന്ധ്ര സ്വദേശികളുമായുള്ള മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ഐജി ലക്ഷ്മണനും ബന്ധമുണ്ടെന്നാണ് ഇഡിയുടെ സംശയം.

വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്മണയ്ക്കു പുറമേ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യും. ഈ മാസം 16 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എസ് സുരേന്ദ്രന് നോട്ടീസ് നൽകിയിട്ടുള്ളത്.

ലക്ഷ്മണയെയും സുരേന്ദ്രനെയും ചോദ്യം ചെയ്തശേഷം  18, 19 തീയതികളിൽ കെ.സുധാകരനെ ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം. അതിനു മുൻപു സുധാകരനു നോട്ടിസ് നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now