
മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ തല്ക്കാലം സഹിക്കുക, അതേ പരിഹാരമുള്ളൂ: മന്ത്രി കെ എം ഷാജി
കാസര്‍കോടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ എല്ലാം പരിഹരിക്കാന്‍ ശ്രമിക്കും

കാസര്‍കോട്: മലബാറിലെ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കാനാവില്ലെന്നും അവ വലിയ പ്രശ്നങ്ങളാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയടക്കം വലിയ പ്രശ്നങ്ങളുണ്ട്. അതെല്ലാം ഉടന്‍ പരിഹരിക്കാനാവില്ല. അതിന് സമയമെടുക്കുമെന്നും തല്ക്കാലം സഹിക്കുക മാത്രമേ പരിഹാരമുള്ളൂ എന്നും മന്ത്രി ഷാജി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് കര്‍ണാടകയില്‍ പോയാണ് പരിഹാരം കാണുന്നത്. കാസര്‍കോടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ എല്ലാം പരിഹരിക്കാന്‍ ശ്രമിക്കും. അത് ഉടന്‍ നടക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്ററി സീറ്റ് ക്ഷാമം അടക്കം മലബാറില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ചാ വിഷയമായിരുന്നു. പ്ലസ് വണിന് താത്കാലിക ബാച്ചുകള്‍ നിലനിര്‍ത്തുന്നതിന് പകരം സ്ഥിരം ബാച്ചുകള്‍ വേണമെന്നും കാര്ത്തികേയന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Education problems in Malabar should be tolerated for now, there is only one solution: Minister K M Shaji
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

മുസ്ലിം പെൺകുട്ടികളുടെ വലിയ വളർച്ച ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നുണ്ടോ?: ആശങ്ക പങ്കുവെച്ച് മന്ത്രി കെഎം ഷാജി


