
ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകള്‍ക്ക് ക്രൂരമര്‍ദനം; വീഡിയോ പുറത്ത്; പാപ്പാന്മാര്ക്ക് സസ്പെന്ഷന്
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് റിപ്പോര്‍ട്ട് തേടി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനകള്‍ക്ക് പാപ്പാന്റെ ക്രൂരമര്‍ദനം. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണയെന്ന ആനയ്ക്കും കേശവന്‍കുട്ടി എന്ന ആനയ്ക്കുമാണ് പാപ്പാന്റെ ക്രൂരമര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ആനക്കോട്ടയില്‍ കുളിക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദനം. കേശവന് കുട്ടി എന്ന ആനയെ തല്ലി എഴുന്നേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു മാസം മുമ്പുള്ള ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് റിപ്പോര്‍ട്ട് തേടി. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോടാണ് റിപ്പോര്‍ട്ട് തേടിയത്.
à´àµà´°àµà´µà´¾à´¯àµà´°àµâ à´à´¨à´àµà´àµà´àµà´à´¯à´¿à´²àµâ à´à´¨à´à´³àµ à´àµà´°àµà´°à´®à´¾à´¯à´¿ മരàµâദിà´àµà´àµà´¨àµà´¨àµ pic.twitter.com/H2dd74GwJr
— Samakalika Malayalam (@samakalikam) February 8, 2024
ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചാവും തുടര്‍ നടപടി സ്വീകരിക്കുക. സംഭവത്തിന് പിന്നാലെ രണ്ട്പാപ്പാന്‍മാരെ സസ്പെന്‍ഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News

ഭര്‍ത്താവ് സൈക്കോ; കുക്കറും ബെല്‍റ്റുംകൊണ്ട് അടി; ഹണിമൂണിനിടയിലും ക്രൂരമര്‍ദനം; നവവധുവിന് സംഭവിച്ചത്....!!!

'മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം'; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

