Empuraan row:'കലാകാരന്മാര്‍ക്ക് മാപ്പ് പറയേണ്ട അവസ്ഥ, ഖേദ പ്രകടനം ഉചിതമായോയെന്ന് മോഹന്‍ലാല്‍ ചിന്തിക്കണം'

മോഹന്‍ലാലിനെ പോലെയുള്ള കലാകാരനെ ഈ നിലയിലേക്ക് എത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

Empuraan movie Mohanlal should think about whether expressing regret says Binoy Viswam
ബിനോയ് വിശ്വം
Last Updated :30 March 2025, 4:28 pm IST

തിരുവനന്തപുരം: എംപുരാനിലെ വിവാദ രംഗങ്ങളില്‍ ഖേദ പ്രകടനം നടത്തിയത് ഉചിതമായോയെന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിനിമയിലെ സീനുകള്‍ വെട്ടിമാറ്റിയതുകൊണ്ട് സത്യം ഒന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. സത്യം ഏത് കത്രികയെക്കാളും വലുതാണ്. മോഹന്‍ലാലിനെ പോലെയുള്ള കലാകാരനെ ഈ നിലയിലേക്ക് എത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

കലാകാരന്മാര്‍ക്ക് മാപ്പിരയ്‌ക്കേണ്ട അവസ്ഥയുണ്ടാകുന്നു. മോഹന്‍ലാലിനെപ്പോലൊരു വലിയ നടന്‍ ഇന്ത്യയും ലോകവുമറിയുന്ന വലിയ നടന്‍ അങ്ങനെ പറയേണ്ടി വന്നുവെങ്കില്‍ നമ്മുടെ സിനിമാലോകം ബിജെപി ഭരണത്തിന്‍ കീഴില്‍ എത്തിപ്പെട്ട അവസ്ഥയുടെ തെളിവാണിത്. ഇത് വളരെ ഖേദകരമായ സ്ഥിതിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

'ഇക്കാര്യത്തില്‍ മോഹന്‍ലാലുമായി ഒരു തര്‍ക്കത്തിനില്ല. കൈപിടിച്ച് തിരിക്കലാണ്. വേദനകൊണ്ട് പലരും പറയും ഖേദിക്കുന്നു എന്നും അതില്‍ പങ്കില്ല എന്നും. ഒരു വലിയ കലാകാരനെ അതിലേക്ക് എത്തിക്കാന്‍ പാടില്ലായിരുന്നു. സംഘപരിവാര്‍ മോഹന്‍ലാലിന്റെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചോ എന്ന് തനിക്കറിയില്ല. കലാകാരന്മാര്‍ക്ക് ഇതുപോലെ മാപ്പിരയ്‌ക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇല്ലാത്ത നേരമുണ്ടാക്കിയാണ് സിനിമ കാണാന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

'സെന്‍സര്‍ ബോര്‍ഡിലെ ബിജെപി നോമിനികള്‍ അവരുടെ ദൗത്യം വേണ്ട പോലെ നിറവേറ്റിയില്ല എന്ന് സംഘപരിവാറുകാര്‍ പറഞ്ഞു കഴിഞ്ഞു. അതിനര്‍ഥമെന്താ...വെട്ടിമാറ്റേണ്ട ഭാഗം വെട്ടിമാറ്റാതെ പ്രേക്ഷകരിലേക്ക് എത്തിച്ചതിന്റെ കാരണക്കാര്‍ ബിജെപിയുടെ നോമിനികള്‍ ആണെന്ന് സംഘപരിവാര്‍ പറയുന്നു. എന്തായാലും സിനിമാ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെപ്പോലൊരു വലിയ നടന്‍ ഇന്ത്യയും ലോകവുമറിയുന്ന വലിയ നടന്‍ അങ്ങനെ പറയേണ്ടി വന്നുവെങ്കില്‍ നമ്മുടെ സിനിമാലോകം ബിജെപി ഭരണത്തിന്‍ കീഴില്‍ എത്തിപ്പെട്ട അവസ്ഥയുടെ തെളിവാണിത്. ഇത് വളരെ ഖേദകരമായ സ്ഥിതിയാണെന്നും' ബിനോയ് വിശ്വം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now