
വിദേശ രാജ്യങ്ങളില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ലെറ്റേഴ്സ് റോഗറ്ററി നല്‍കുക.

News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 76 lottery result

മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാന്‍ അവസരം; 'വിസില്‍' ഉയരുന്നു

ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് പ്രസംഗിച്ചതിന് പിന്നാലെ തലയിലേക്ക് ഭീമൻ കുരിശുരൂപം വീണു; കുർബാനയ്ക്കിടെ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം

1075 ബിഎച്ച്പി കരുത്ത്, വരുന്നു ഫെരാരിയുടെ ഇലക്ട്രിക് കാർ ഇന്ത്യയില്‍; രണ്ട് ഷോറൂമുകള്‍ ഉടന്‍

കൊച്ചി: മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ ഇഡി കേസില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ ദുബൈയില്‍ നിന്ന് ശേഖരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി ലെറ്റേഴ്സ് റോഗറ്ററി അഥവാ ലെറ്റര്‍ ഓഫ് റിക്വസ്റ്റ് കൈമാറാനാണ് ഇഡിയുടെ നീക്കം. വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശ രാജ്യങ്ങളില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ലെറ്റേഴ്സ് റോഗറ്ററി നല്‍കുക.
ഇതിനായി കൊച്ചി പിഎംഎല്‍എ കോടതിയില്‍നിന്ന് അനുമതി വാങ്ങിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. കോടതിയുടെ അനുമതി ലഭിച്ച ശേഷം ഈ കത്ത് ധനകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറുകയും തുടര്‍ന്ന് ദുബൈ അധികൃതര്‍ക്ക് നല്‍കുകയുമാണ് ചെയ്യുക. ആവശ്യമായ വിവരങ്ങളുടെ ചോദ്യാവലി തയ്യാറാക്കി അയക്കുകയാണ് ചെയ്യുക. അവര്‍ നല്കുന്ന ഔദ്യോഗിക വിവരത്തിന് ശേഷമായിരിക്കും മുഹമ്മദ് റിയാസിന് ഇ.ഡി സമന്‍സ് അയക്കുക.
ഹവാല വഴി പണം അയച്ച അക്കൗണ്ടുകളുടെ വിവരം തേടും. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെ റിയാസ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് ഇഡി ആരോപണം.
Summary
Enforcement Directorate to Gather More Details from Dubai Regarding Hawala Transactions in Case Against Former Minister P A Mohamed Riyas
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
