
ശിവന്‍കുട്ടിയുടേതല്ല, എഐവൈഎഫ് കത്തിച്ചത് ഇടതുപക്ഷ മുന്നണിയുടെ കോലം: ഇപി ജയരാജന്
പൊതുവേദിയിലേക്ക് ഇത്തരം വിഷയങ്ങള്‍ വലിച്ചിഴയ്ക്കപ്പെട്ടത് ദോഷം ചെയ്യും അത് ഓരോരുത്തരും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.

കണ്ണൂര്‍: പിഎം ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാണ് അതിനെതിരെ പ്രതികരിക്കുന്നത് ഇടതുപക്ഷമാണ്. അതിന്റെ ശക്തികേന്ദ്രമാണ് കേരളം. ആ കേരളത്തിലുണ്ടാകുന്ന പോറലുകള്‍ കേരളത്തിലെ ജനങ്ങളെ മാത്രമല്ല ഇന്ത്യയിലെ വര്‍ഗീയ വിരുദ്ധ ശക്തികളെയും വല്ലാതെ ഉത്കണ്ഠപ്പെടുത്തും. അത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ പാര്‍ട്ടികളും നല്ല രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാം. ഉള്ള കാര്യങ്ങളെല്ലാം പാര്‍ട്ടിയെന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അങ്ങനെ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂവെന്നും ഇപി ജയരാജന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവേദിയിലേക്ക് ഇത്തരം വിഷയങ്ങള്‍ വലിച്ചിഴയ്ക്കപ്പെട്ടത് ദോഷം ചെയ്യും അത് ഓരോരുത്തരും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്. കണ്ണൂരില്‍ എഐവൈഎഫ് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചത് തെറ്റാണ്. ഇവിടെ കോലം കത്തിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെതാണ്. ഇവിടെ അവരുടെ കോലമാണോ കത്തിക്കേണ്ടതെന്നും ജയരാജന് ചോദിച്ചു.
WHAT TO READ NEXT

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് അനുമതി, നിര്‍മാണം ഉടന്‍ തുടങ്ങും
AIYF വിദàµà´¯à´¾à´àµà´¯à´¾à´¸ മനàµà´¤àµà´°à´¿à´¯àµà´àµ à´àµà´²à´ à´à´¤àµà´¤à´¿à´àµà´à´¤àµ à´¤àµà´±àµà´±àµ pic.twitter.com/DI0ZHsXS94
— Samakalika Malayalam (@samakalikam) October 29, 2025
രാജ്യം അപകടപ്പെടുകയാണ് ഇപ്പോഴിതാ എസ്ഐആര്‍ വന്നിരിക്കുകയാണ്. ബിഹാറില്‍ നിന്നും ലക്ഷക്കണക്കിനാളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ആ ആപത്തിനെതിരെയാണ് പൊരുതേണ്ടത്. അത്തരം ഫാസിസ്റ്റ് ഭീകരതയുടെ രൂപങ്ങളെയാണ് അഗ്നിക്കിരയാക്കേണ്ടത്. അതിനു പകരം ഇവിടെ എന്തെങ്കിലും പാളിച്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ ഓരോരുത്തരും പരിശോധിക്കട്ടെയെന്നും ഇപി ജയരാജന് പറഞ്ഞു.
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

Summary
ep jayarajan against aiyf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ നടപ്പാക്കരുത്; മുന്നറിയിപ്പുമായി യൂത്ത് ലീഗ്

പിഎം ശ്രീയില്‍ നിന്ന് ഇനി പിന്മാറാനാകില്ല; സിജെപിയില്‍ പിളര്‍പ്പ്; വീടിന് മുന്നിലെ പൊലീസ് സുരക്ഷയില്‍ വിശദീകരണവുമായി പിണറായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

