പഴയ ആലില കണ്ണന്റെ ചുമര്‍ ചിത്രം കാണാനാഗ്രഹമുണ്ടോ?; ഗുരുവായൂരില്‍ അമൂല്യ ചിത്രങ്ങളുടെ പ്രദര്‍ശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്തുന്ന ആനച്ചമയ , ഉത്സവ ഫോട്ടോ പ്രദര്‍ശനത്തിലാണ് ഈ അപൂര്‍വ്വ ചിത്രങ്ങള്‍

Exhibition of paintings in Guruvayur
Exhibition of paintings in Guruvayur
Last Updated :2 March 2026, 7:46 pm IST

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിന്റെ പുറം ചുമരില്‍ പതിച്ചിരുന്ന പഴയ ആലില കണ്ണന്റെ ചുമര്‍ ചിത്രം കാണാനാഗ്രഹമുണ്ടോ? ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ചുമര്‍ ചിത്ര പഠന കേന്ദ്രം ആര്‍ട് ഗ്യാലറിയിലേക്ക് വരൂ. ഗുരുവായൂര്‍ ക്ഷേത്രത്തിലെ അമൂല്യങ്ങളായ പഴയ ചുമര്‍ ചിത്രങ്ങളുടെ ശേഖരം കാണാന്‍ ഭക്തര്‍ക്കായി അവസരം ഒരുക്കിയിരിക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്.

ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്തുന്ന ആനച്ചമയ , ഉത്സവ ഫോട്ടോ പ്രദര്‍ശനത്തിലാണ് ഈ അപൂര്‍വ്വ ചിത്രങ്ങള്‍. കൂടാതെ ക്ഷേത്രോത്സവത്തിന്റെ വിവിധ ചടങ്ങുകളുടെ മനോഹരമായ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ചുമര്‍ചിത്ര പഠന കേന്ദ്രം ആര്‍ട് ഗാലറിയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം സി മനോജ് , അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

News Now

Summary

Exhibition of paintings in Guruvayur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates