
സാമ്പത്തിക പ്രശ്നത്തെ തുടർന്ന് വിഷം കഴിച്ച അച്ഛൻ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ
കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു വേലൻകുട്ടി

പാലക്കാട്: സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് വിഷം കഴിച്ച അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം.വേലൻകുട്ടി (89) ആണ് മരിച്ചത്. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശരായ നിലയിൽ ഇരുവരേയും ബന്ധുക്കൾ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേലൻകുട്ടി മരിക്കുകയായിരുന്നു. മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്.
കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു വേലൻകുട്ടി. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!



