പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം...; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്

ഓരോ ദിവസം കഴിയുന്തോറും സാമ്പത്തിക തട്ടിപ്പുകൾ വർധിച്ച് വരികയാണ്

fraud alert
ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ തട്ടിപ്പുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ്പ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :6 ഒക്ടോബർ 2024, 7:15 am IST

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും സാമ്പത്തിക തട്ടിപ്പുകൾ വർധിച്ച് വരികയാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ ഉചിതമായ സമയങ്ങളിൽ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കെണിയിൽ വീഴുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ വീണ്ടും മുന്നറിയിപ്പുമായി രം​ഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്.

'പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം... എന്നിങ്ങനെ വാഗ്ദാനങ്ങൾ പലതായിരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക' - കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:

പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം

അങ്ങനെ വാഗ്ദാനങ്ങൾ പലതായിരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക.

സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. പണം നഷ്ടമായി ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now