പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്ക് എതിരെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍.

മന്ത്രി വിഎസ് സുനില്‍കുമാര്‍ മാധ്യമങ്ങളെ കാണുന്നു
Last Updated :20 January 2024, 8:34 am IST

News Now

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്ക് എതിരെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ഗവര്‍ണറുടെ നടപടി ഗുരുതര സാഹചര്യമുണ്ടാക്കി. തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി നേരിടും. അസാധാരണമായ സാഹചര്യമാണ് ഗവര്‍ണര്‍ സൃഷ്ടിച്ചത് എന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ നിയമസഭ സമ്മേളന ചേരാനുള്ള ക്യാബിനറ്റിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിക്കളഞ്ഞിട്ടില്ല. ഏത് സാചര്യത്തിലാണെങ്കിലും നിയമസഭാ സമ്മേളനത്തിന് അനുവാദം കൊടുക്കേണ്ടത് അദ്ദേഹത്തിന്റെ കടമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇവിടെ ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്-അദ്ദേഹം പറഞ്ഞു. 

നിയമസഭ ചേരാനുള്ള അനുവാദത്തിന് വേണ്ടി രണ്ടാമത്തെ തവണ നല്‍കിയ ശുപാര്‍ശയാണ് സ്പീക്കര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിയത്. കഴിഞ്ഞദിവസം നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം ഉള്‍പ്പെടെ പുതിയ ശുപാര്‍ശ നല്‍കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates