വിദേശികൾ മലയാളികളെ വലിച്ചിട്ടു!; വിയ്യൂർ സെൻട്രൽ ജയിലിൽ വാശിയേറിയ വടംവലി

വിദേശ തടവുകാര്‍ മത്സരഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു

Foreign dominance in tug-of-war competition at Viyyur Central Jail
Foreign dominance in tug-of-war competition at Viyyur Central Jail
Last Updated :3 September 2025, 8:29 pm IST
Edited by :ആതിര അഗസ്റ്റിന്‍

തൃശൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന വാശിയേറിയ വടം വലി മത്സരത്തില്‍ എഫ് ബ്ലോക്ക് ടീം വിജയിച്ചു. എ ബ്ലോക്ക് ടീമിനാണ് രണ്ടാം സ്ഥാനം. വിദേശ തടവുകാര്‍ മത്സരഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

നൈജീരിയ, കെനിയ, ഘാന, വെനിസ്വല, ബ്രസീല്‍, പരാഗ്വേ, ഇറാന്‍, മാലി, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ഇരുപതോളം വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ വിയ്യൂര്‍ ജയിലില്‍ തടവുകാരായി കഴിയുന്നുണ്ട്.

16 പേര്‍ ശിക്ഷാ തടവുകാരും ബാക്കി റിമാന്റുകാരും ആണ്. പ്രധാനമായും ചഉജട കേസില്‍ അകപ്പെട്ടവരാണ്. വിജയികള്‍ക്കുള്ള നേന്ത്രപ്പഴക്കുല സൂപ്രണ്ട് സമ്മാനിച്ചു. നാളെ പൂക്കള മത്സരവും പുലിക്കളിയും അരങ്ങേറും.

News Now

Summary

Foreign dominance in tug-of-war competition at Viyyur Central Jail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates