
മൂന്നാറിലേയ്ക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; പടയപ്പയും കൂട്ടരും മദപ്പാടില്‍, ജാഗ്രതാ നിര്‍ദേശം
കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്.

ഇടുക്കി: കാട്ടുകൊമ്പന് പടയപ്പയും മൂന്ന് കൊമ്പന്മാരും മദപ്പാടിലായതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്കി വനംവകുപ്പ്. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്കും, നാട്ടുകാര്‍ക്കുമാണ് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ആനകള്‍ അക്രമകാരികളാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തുപോകാന്‍ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നുമാണ് നിര്‍ദേശം.
കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മാട്ടുപ്പെട്ടിയില്‍ ഇറങ്ങിയ പടയപ്പ വഴിയോരക്കടകള്‍ തകര്‍ക്കുകയും പഴങ്ങളും പച്ചക്കറികളും എടുത്തുകഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പടയപ്പ ജനവാസ മേഖലയില്‍ എത്തിയിരുന്നു. മൂന്നാര്‍ വട്ടക്കാട് ടവര്‍ ഭാഗത്താണ് ആനയെത്തിയത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
forest department issued warning to tourists and locals as 4 elephants including padayappa are agressive
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




