മുൻ കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ
വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്

തൊടുപുഴ: കോൺഗ്രസ് മുൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിലാണ് ബെന്നി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി.
വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു. വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് ബെന്നി പെരുവന്താനം കോൺഗ്രസ് പാർട്ടിയിൽ നിന്നു രാജിവെച്ചത്. ഏതാനും നാളുകളായി കോൺഗ്രസ് പിന്തുടരുന്നത് ക്രിസ്ത്യൻ വിരുദ്ധ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വഖഫ് വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് പറയുന്നില്ല. കോൺഗ്രസ് എംപിമാർക്ക് കേരളത്തിലും കേന്ദ്രത്തിലും രണ്ട് നിലപാടാണ്. വഖഫ് ബില്ലിനെ കോൺഗ്രസ് എതിർക്കാൻ പാടില്ല. ലോക്സഭയിൽ സംസാരിക്കാതിരുന്ന രാഹുൽ ഗാന്ധിയുടെയും ബില്ല് പരിഗണിച്ചപ്പോൾ സഭയിൽ എത്താതിരുന്ന പ്രിയങ്ക ഗാന്ധിയുടെയും നിലപാട് പ്രതിഷേധാർഹമാണെന്നും ബെന്നി രാജിവെച്ചതിന് ശേഷം പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

Related News

ഡിജിറ്റല്‍ തെളിവുകള്‍ സഹിതം യുവ അഭിഭാഷകയുടെ പരാതി; ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം

'മോദിയെ പുകഴ്ത്തി കൊച്ചിൻ ഷിപ്പ്യാർഡ് ഡയറക്ടർ സ്ഥാനം നേടി'; ജിജി തോംസണെതിരെ വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്
