അഞ്ച് ലക്ഷത്തിന് വില്‍ക്കാന്‍ ശ്രമിച്ചു; എറണാകുളത്ത് ആനക്കൊമ്പുമായി നാലുപേര്‍ പിടിയില്‍

ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച കാറും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പിടികൂടിയ ആനക്കൊമ്പ്
Last Updated :20 January 2024, 9:22 am IST

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വച്ച് ആനക്കൊമ്പ് പിടികൂടി. സംഭവവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുമ്പോഴാണ് പിടിയിലായത്. ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച കാറും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഏറെ നാളായി ആനക്കൊമ്പ് വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ലയിങ് സ്‌ക്വാഡും ഫോറസറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പട്ടിമറ്റം സ്വദേശികളായ അനീഷ്, അഖില്‍ മോഹന്‍ എന്നിവരും വാങ്ങാനായി എത്തിയ മാവേലിക്കര, ആലപ്പുഴ സ്വദേശികളുമാണ് പിടികൂടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now