കോഴിക്കോട് വീട്ടിൽ കയറി കുറുക്കന്റെ ആക്രമണം; നാലു പേർക്ക് കടിയേറ്റു; ഒരാളുടെ നില ​ഗുരുതരം

അത്തോളി മൊടക്കല്ലൂരിലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്

fox attack
കോഴിക്കോട് വീട്ടിൽ കയറി കുറുക്കന്റെ ആക്രമണംSource by : പ്രതീകാത്മക ചിത്രം
Last Updated :30 June 2024, 9:58 pm IST

കോഴിക്കോട്: കുറുക്കന്റെ ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്. അത്തോളി മൊടക്കല്ലൂരിലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. കുറുക്കന്റെ കടിയേറ്റ നാലു പേരിൽ ഒരാളുടെ നില ​ഗുരുതരമാണ്. കുറുക്കനെ പിടികൂടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ കടിയേൽക്കുന്നത്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെയും കടിച്ചു.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവർ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now