അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ദിവസങ്ങളോളം അനാഥനായി കിടന്ന് ജീവിതത്തിലേക്ക് മടങ്ങിയത്തിയ രാമചന്ദ്ര സുന്ദരം നന്ദി പറഞ്ഞ് നാളെ മടങ്ങുകയാണ്

ramachandra sundaram
രാമചന്ദ്ര സുന്ദരം
Last Updated :21 July 2024, 10:22 am IST

News Now

തൃശൂര്‍: നന്ദി ...നന്ദി തൃശൂര്‍ ... അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ദിവസങ്ങളോളം അനാഥനായി കിടന്ന് ജീവിതത്തിലേക്ക് മടങ്ങിയത്തിയ രാമചന്ദ്ര സുന്ദരം നന്ദി പറഞ്ഞ് നാളെ മടങ്ങുകയാണ്. മരണമുഖത്തുനിന്നും ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന ആശുപത്രിയോടും തൃശൂരിനോടും നന്ദി പറഞ്ഞാണ് സ്വന്തം നാട്ടിലേക്ക് മടക്കം. ഝാര്‍ഖണ്ഡ് ജംഷഡ്പൂര്‍ സ്വദേശിയാണ് ഈ എഴുപത്തിയേഴുകാരന്‍. നാളെ ടാറ്റ എക്സ്പ്രസ്സിലാണ് നാട്ടിലേക്കുള്ള മടക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂണ്‍ 13 ന് അര്‍ധരാത്രി തൃശൂര്‍ റൗണ്ടില്‍ രാഗം തിയേറ്ററിനു മുന്നില്‍ വെച്ച് ഓട്ടോയിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റാണ് രാമചന്ദ്ര സുന്ദരം ആശുപത്രിയിലായത്. ആരെന്ന് അറിയാതെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ദിവസങ്ങളോളം കഴിഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒഴിവു ഇല്ലാത്തതിനാല്‍ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും കൂടെനില്‍ക്കാന്‍ ആരും ഇല്ലാത്തതിനാല്‍ സാധിച്ചില്ല. തുടര്‍ന്ന് തൃശൂര്‍ അശ്വിനി ആശുപത്രിയിലേക്ക് വിളിച്ച് വിവരം നല്‍കിയതിനെ തുടര്‍ന്ന് അവര്‍ ചികിത്സ ഏറ്റെടുക്കുകയായിരുന്നു.

ഐസിയുവില്‍ 12 ദിവസത്തെ ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില വീണ്ടെടുത്ത രാമചന്ദ്ര സുന്ദരത്തെ ഡിസ്ചാര്‍ജ് ചെയ്തു. മടങ്ങുമ്പോള്‍ സഹായികളായി ആശുപത്രി ഏര്‍പ്പെടുത്തിയ ജെല്‍സണും അനിസും ഒപ്പമുണ്ടാകും. അശ്വിനിയിലെ ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ആല്‍ഫ്രഡ് മൈക്കിള്‍, ന്യൂറോ ഐസിയുവിലെ നഴ്സുമാര്‍, മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, തൃശൂര്‍ ഈസ്റ്റ് പൊലിസ് എഎസ്‌ഐ രാജു,സീനീയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ധന്യ, അപകടം കണ്ട് ഇടിച്ച ഓട്ടോ കണ്ടെത്തിയ ഓട്ടോ ഡ്രൈവര്‍ വട്ടപ്പിന്നി സ്വദേശി സന്തോഷ് എന്നിവരോടും നന്ദി പറയുകയാണ് രാമചന്ദ്ര സുന്ദരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates