
ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് തര്‍ക്കം; പൊലീസ് നോക്കിനില്‍ക്കെ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം
ഇന്ന് വീട് കയറി ആക്രമിച്ച സംഘത്തില്‍ നിന്ന് നൗഷാദിനും കുടുംബത്തിന് ചൊവാഴ്ച്ച മര്‍ദനമേറ്റിരുന്നു.

താമരശേരി: കോഴിക്കോട് താമരശേരിയില്‍ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം. പലപ്പന്പൊയില് കതിരോട് നൗഷാദിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നൗഷാദുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം.
വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. പൊലീസ് നോക്കി നില്‍ക്കെയാണ് ആക്രമണമുണ്ടായത്. ഗുണ്ടാ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് നൗഷാദിന്റെ വീടിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

തിരുവല്ലയിൽ പുരയിടത്തിലെ കിണറ്റിൽ അസ്ഥികൂടം
ഇന്ന് വീട് കയറി ആക്രമിച്ച സംഘത്തില്‍ നിന്ന് നൗഷാദിനും കുടുംബത്തിന് ചൊവാഴ്ച്ച മര്‍ദനമേറ്റിരുന്നു. നൗഷാദ് ഉള്‍പ്പെടെ കുടുംബം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴും ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് താമരശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് രണ്ട് പൊലീസുകാരെ വീടിന് മുന്നില്‍ ഡ്യൂട്ടിക്കിട്ടിരുന്നു. ഇവര്‍ നോക്കി നില്‍ക്കെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനവും അക്രമിസംഘം തല്ലിത്തകര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Related News


ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)

' ശൗചാലയ മോഹങ്ങൾ പോലും സാധിക്കാനാകാതെ നരകയാതന; പൊലീസ് മെഡലുകള്‍ പാണ്ഡ്യാലമുക്ക് സ്ക്വാഡിന്'; കുറിപ്പുമായി ജോയ് മാത്യു



