അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുശ്ചം!

Geevarghese Coorilos
ഗീവർഗീസ് മാർ കൂറിലോസ്, ശശി തരൂര്‍ Source by : ഫെയ്‌സ്ബുക്ക്/ ഫയല്‍
Last Updated :24 February 2025, 7:20 am IST

News Now

കോട്ടയം: ശശി തരൂരിനെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ?. മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു എന്നും ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുശ്ചമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!. ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ? മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു? കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുശ്ചമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates