'തിയേറ്ററിൽ മോശം പെരുമാറ്റം'; പൊലീസ് നീതി നിഷേധിച്ചു; കൊച്ചിയിൽ ​ഗതാ​ഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം

രാത്രി പത്ത് മണിയോടെ പനമ്പള്ളി ന​ഗറിലായിരുന്നു നടക്കാവ് സ്വദേശിനിയുടെ പ്രതിഷേധം.

കൊച്ചിയിൽ ​ഗതാ​ഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം
Last Updated :20 January 2024, 9:15 am IST

കൊച്ചി: പൊലീസ് നീതി നിഷേധിച്ചെന്ന് ആരോപിച്ച് രാത്രി ​ഗതാ​ഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം. രാത്രി പത്ത് മണിയോടെ കൊച്ചി പനമ്പള്ളി ന​ഗറിലായിരുന്നു നടക്കാവ് സ്വദേശിനിയുടെ പ്രതിഷേധം.

തൃപ്പൂണിത്തുറയിൽ തിയേറ്റർ ജീവനക്കാരൻ തന്നെ ഉപദ്രവിച്ചുവെന്നും ഹിൽപാലസ് പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.പൊലീസിന്‍റെ ബാരിക്കേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തിയതോടെ വാഹനയാത്രികരും പ്രകോപിതരായി. 

 പ്രതിഷേധത്തിനൊടുവിൽ രാത്രി പതിനൊന്ന് മണിയോടെ സൗത്ത് പൊലീസും വനിത പൊലീസും എത്തി പരാതി എഴുതി വാങ്ങിയ ശേഷമാണ് യുവതി പ്രതിഷേധം അവസാനിപ്പിച്ചത്

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now